Type Here to Get Search Results !

Bottom Ad

കാസർകോട് ഇൻറർനാഷണൽ ബിസിനസ് സ്‌കൂള്‍ പദ്ധതിയുമായി റീഡ് ട്രസ്റ്റ്


(www.evisionnews.co) കാസര്‍കോട് ലോകോത്തര നിലവാരമുള്ള റീഡ് ബിസിനസ് സ്‌കൂള്‍ പ്രഖ്യാപനവുമായി റീഡ് എഡ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അനുമതി ലഭിക്കുകയും ചില സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോവുകയും ചെയ്ത റീഡ് ബിസിനസ് സ്‌കൂളിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് റീഡ് ട്രസ്‌റ് ചെയര്‍മാന്‍ മുജീബ് കമ്പാര്‍ പ്രഖ്യാപിച്ചു. വിദ്യാഭാസ- ചികിത്സാ രംഗത്ത് അന്യസംസ്ഥാനമായി കര്ണാടകയെ ആശ്രയിക്കേണ്ടി വരുന്ന നിലവിലെ വ്യവസ്ഥിതിക്കു മാറ്റം വരേണ്ട അനിവാര്യത കാലം ചൂണ്ടികാണിച്ചു തന്നിട്ട് ഇനിയും നമുക്ക് പ്രവര്‍ത്തിക്കാതിരിക്കാനാവില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബികോം, ബിബിഎം, ബിസിഎ ബിഎസ്സി, ബിഎ തുടങ്ങി അഞ്ചു കോഴ്‌സ് കള്‍ക്കാണ് നിലവില്‍ അപ്പ്രൂവല്‍ ലഭിച്ചിരിക്കുന്നത്. എംബിഎ അടക്കമുള്ള മാസ്റ്റര്‍ ഡിഗ്രി കോഴ്സുകള്‍ക്ക് വേണ്ടിയുള്ള അനുമതിക്കും സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. കോളജ് തുടങ്ങുന്ന പക്ഷം കാസറഗോഡ് സമഗ്രമായ വിദ്യാഭ്യാസ സ്വാശ്രയത്വം കൈവരിക്കുന്നതായിരിക്കും. ഇതിനുവേണ്ടി നിലവില്‍ പത്തു ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞു. നിര്‍മാണ പ്രവത്തങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കും.

വിവിയന്‍ഡാ ഡെവലപ്പേഴ്സുമായി ചേര്‍ന്ന് പ്രൈമറിതലം തൊട്ട് എഞ്ചിനീയറിംഗ് കോളജ് ഉള്‍പ്പെടെ നൂറു ഏക്കര്‍ സ്ഥലത്ത് റീഡ് എഡ്യൂക്കേഷന്‍ സിറ്റി സ്ഥാപിക്കാനല്ല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad