Type Here to Get Search Results !

Bottom Ad

ലോക്ഡൗണ്‍ കാലത്ത് സര്‍ഗവസന്തം തീര്‍ത്ത് എംഎസ്എഫ് ഓണ്‍ലൈന്‍ ഹോം ഫിയസ്റ്റ


കാസര്‍കോട് (www.evisionnews.co): അതിജീവനം സര്‍ഗാത്മകം എന്ന പ്രമേയത്തില്‍ ലോക്ഡൗണ്‍ സര്‍ഗാത്മകമാക്കാന്‍ ജില്ലാ എംഎസ്എഫിന്റെ ഓണ്‍ലൈന്‍ മാറ്റ് കലോത്സവത്തിന് അപൂര്‍വ ജനപങ്കാളിത്തം. സംഗീതോത്സവം, ചിത്രോത്സവം, ദൃശ്യോത്സവം സാഹിത്യോത്സവം വിഭാഗങ്ങളിലായാണ് ഹോം ഫിയസ്റ്റ എന്ന പേരില്‍ മത്സരം സംഘടിപ്പിച്ചത്. ഏപ്രില്‍ 11 ആരംഭിച്ച മത്സരം ഇന്ന് അവസാനിക്കും. 

വിഷയങ്ങള്‍ മത്സരാര്‍ത്ഥിയുടെ വാട്‌സ് ആപ്പിലേക്ക് അയച്ചുകൊടുത്ത് നിശ്ചയിച്ച സമയത്തിനു ശേഷം വീഡിയോയില്‍ പകര്‍ത്തി അതേ വാട്‌സ് ആപ്പിലേക്ക് ഫോര്‍വേഡ് ചെയ്യുന്നതാണ് മത്സരരീതി. 

അഡ്വ ഇബ്രാഹിം പള്ളങ്കോടിന്റെ നേതൃത്വത്തില് 14അംഗ ജഡ്ജിംഗ് പാനലാണ് വിജയികളെ പ്രഖ്യാപിക്കുക. തെരഞ്ഞെടുത്ത മികച്ച സൃഷ്ടികള്‍, പ്രോഗ്രാമുകള്‍ ജില്ലാ എംഎസ്എഫ് ഫേസ് ബുക്ക് പേജില്‍ അപ്ലോഡ് ചെയ്യും. പ്രശസ്തരായ ഗായകര്‍ കലോത്സവത്തോടനുബന്ധിച്ച് ഫേസ് ബുക്ക് ലൈവിലെത്തി ഗാനങ്ങള്‍ ആലപിക്കും. 

കൊറോണ അതിജീവനത്തിന് ശേഷം പരിപാടി സംഘടിപ്പിച്ച് സമ്മാനങ്ങള്‍ നല്‍കാനാണ് തീരുമാനം. മാറ്റ് കലോത്സവത്തിന് വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഡോ. രജിത് കുമാര്‍, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറിമാരായ വിപി അബ്ദുല്‍ ഖാദര്‍, പിഎം മുനീര്‍ ഹാജി, പ്രശസ്ത ഗായകരായ ആദില്‍ അത്തു, ഇസ്മായില്‍ തളങ്കര, നവാസ് കാസര്‍കോട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടിഡി കബീര്‍, സെക്രട്ടറി അസീസ് കളത്തൂര്‍ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ഉണ്ണിരാജ് ചെറുവത്തൂര്‍ തുടങ്ങിയവര്‍ ആശംസ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad