Type Here to Get Search Results !

Bottom Ad

മിസോറമില്‍ കുടുങ്ങിയ കൊല്ലം സ്വദേശിക്ക് സാന്ത്വനമായി സാദിഖലി തങ്ങളുടെ ഇടപെടല്‍: മുടങ്ങിയ മരുന്ന് വൈറ്റ് ഗാര്‍ഡ് എത്തിച്ചുനല്‍കി


മലപ്പുറം (www.evisionnews.co): വൃക്കമാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ കൊല്ലം സ്വദേശിക്ക് സാന്ത്വനമായി സാദിഖലി തങ്ങളുടെ ഇടപെടല്‍. കൊല്ലം തുടയന്നൂര്‍ സ്വദേശിയും മിസോറാമിലെ ഐസ്വാള്‍ എന്ന സ്ഥലത്ത് ജോലി നോക്കുകയും ചെയ്യുന്ന സന്തോഷിനാണ് വൈറ്റ് ഗാര്‍ഡിന്റെ സഹായത്തോടെ മെഡി ചെയിന്‍ വഴി ജീവന്‍രക്ഷാ മരുന്ന് എത്തിച്ചുനല്‍കിയത്. 

വൃക്കസംബന്ധമായ അസുഖത്തെ തുര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ സന്തോഷ് ലോക് ഡൗണ്‍ കാരണം ജോലി സ്ഥലത്ത് കുടുങ്ങുകയായിരുന്നു. അവിടെന്ന് മരുന്നുകള്‍ ആവശ്യമുണ്ടെന്നും 200 കിലോമീറ്റര്‍ ചുറ്റളവില്‍ ഇത് കിട്ടാനില്ലെന്നും വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ അദ്ദേഹം അറിയിക്കുകയായിരുന്നു. എല്ലാ വഴികളും അടഞ്ഞതോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ ബന്ധപ്പെടുന്നത്. 

തുടര്‍ന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടറും എറണാകുളം ലോക് ഷോര്‍ ഹോസ്പിറ്റലിലെ ചീഫ് നെഫ്‌റോളജിസ്റ്റുമായ ഡോ. എബി എബ്രഹാമിനേയും മറ്റു ചില പാര്‍ലമെന്റംഗങ്ങളുമായും കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ ഓഫീസുമായുമൊക്കെ ബന്ധപ്പെട്ടെങ്കിലും എല്ലാവരും മനപൂര്‍വമല്ലാത്ത നിസഹായതയാണ് പറഞ്ഞത്. ഇതോടെ മുസ്ലിം ലീഗ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സുല്‍ഫിക്കര്‍ സലാം,   എംഎസ് എഫ് ദേശീയ ഉപാദ്ധ്യക്ഷൻ അഹ്മദ് സാജു എന്നിവർ  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നു. തങ്ങള്‍ മലയാളിയായ മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയെ ബന്ധപ്പെടുകയും രാത്രി തന്നെ അദ്ദേഹത്തിന്റെ ഓഫീസ് സന്തോഷിനെ ബന്ധപ്പെട്ട് ലോക്കേഷന്‍ മനസിലാക്കുകയും ചെയ്തു. 

പിറ്റേന്ന് രാവിലെ ഗവര്‍ണര്‍ നേരിട്ട് സന്തോഷിനെ ബന്ധപ്പെട്ട് പാണക്കാട് തങ്ങള്‍ വിളിച്ചിരുന്നെന്നും ആസാമിലെ ഗുവാഹട്ടിയില്‍ നിന്നും സന്തോഷിന്റെ മരുന്ന് തിരിച്ചിട്ടുണ്ടെന്നുമുള്ള വിവരം അറിയിച്ചിരുന്നു. അഗാധമായ മലയിടുക്കുകളിലൂടെ ബംഗ്ലാദേശിന്റെയും മ്യാന്‍മാറിന്റെയും ഇടയിലുള്ള ഐസ്വാളിലേക്ക് രണ്ടുദിവസം വാഹനം സഞ്ചരിച്ചാണ് ഉച്ചക്ക് സന്തോഷിന് ആ മരുന്ന് കിട്ടുന്നത്. 

അഡ്വ. സുല്‍ഫിക്കര്‍ സലാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സാന്ത്വനത്തിന്റെയും സാഹസികതയുടെയും കഥ പുറംലോകമറിയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

സാദിഖലി തങ്ങളുടെ ഇടപെടൽ : സന്തോഷിന് ജീവൻ രക്ഷാ മരുന്ന് കടമ്പകൾ കടന്നെത്തി.

പ്രിയപ്പെട്ടവരെ,
        ഹൃIദയം നിറഞ്ഞ സന്തോഷവും ചാരിതാർത്ഥ്യവും നിറഞ്ഞാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. രണ്ട് ദിവസം മുമ്പ് കൊല്ലം ജില്ലാ വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഹിഷാം സംസം എന്നോട് വിളിച്ച് ഒരു മെഡി ചെയിനിന്റെ കാര്യം പറഞ്ഞിരുന്നു. കൊല്ലം ജില്ലയിലെ തുടയന്നൂർ സ്വദേശി 42 കാരനായ സന്തോഷ് വൃക്ക മാറ്റിവയ്ക്കൽ  ശസ്ത്രക്രിയ കഴിഞ്ഞയാളാണെന്നും ടിയാൻ ഇപ്പോൾ മിസോറാമിലെ ഐസ്വാൾ എന്ന സ്ഥലത്ത് ജോലി നോക്കുന്നയാളാണെന്നും അദ്ദേഹത്തിന് ലോക്  ഡൗൺ കാരണം ചില അത്യാവശ്യ ജീവൻ രക്ഷാമരുന്നുകൾ ആവശ്യമുണ്ടെന്നും അദ്ദേഹം നിൽക്കുന്ന 200 കിലോമീറ്റർ ചുറ്റളവിൽ ഇത് കിട്ടാനില്ലെന്നും അറിയിച്ചു. അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോൾ വളരെ ദു:ഖകരമായ അവസ്ഥയാണ് അദ്ദേഹത്തിന്റേത് എന്ന് മനസിലായി. 14.04.2020 ന് അദ്ദേഹത്തിന്റെ മരുന്ന് തീരുകയാണെന്നും അതില്ലാതെ ഒരു നിമിഷം പോലും ജീവിതം  തുടരാനാവില്ലെന്നും എല്ലാ വഴികളും അടഞ്ഞിട്ടാണ് യൂത്ത് ലീഗ് കാരെ ബന്ധപ്പെടുന്നതെന്നും അദ്ദേഹം വളരെ സങ്കടത്തോടെ പറഞ്ഞു. തുടർന്ന് അദ്ദേഹത്തിന്റെ ഡോക്ടറും എറണാകുളം ലോക് ഷോർ ഹോസ്പിറ്റലിലെ ചീഫ് നെഫ്റോളജിസ്റ്റുമായ ഡോ.എബി എബ്രഹാമിനേയും മറ്റ്  ചില പാർലമെന്റംഗങ്ങളുമായും കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ ഓഫീസുമായും ഒക്കെ ബന്ധപ്പെട്ടെങ്കിലും എല്ലാവരും മനപൂർവ്വമല്ലാത്ത നിസ്സഹായതയാണ് പറഞ്ഞത്.  ഉടൻ തന്നെ  ഞാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ വിളിച്ച് എന്റെ നിസ്സഹായവസ്ഥ അറിയിച്ചു. പ്രിയപ്പെട്ട തങ്ങൾ  മലയാളിയായ മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയെ ബന്ധപ്പെടുകയും രാത്രി തന്നെ അദ്ദേഹത്തിന്റെ ഓഫീസ് സന്തോഷിനെ ബന്ധപ്പെട്ട് ലോക്കേഷൻ മനസിലാക്കി സമാധാനിപ്പിക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ ഗവർണർ നേരിട്ട് സന്തോഷിനെ ബന്ധപ്പെട്ട് പാണക്കാട് തങ്ങൾ വിളിച്ചിരുന്നെന്നും ആസാമിലെ ഗുവാഹട്ടിയിൽ നിന്നും സന്തോഷിന്റെ മരുന്ന് തിരിച്ചിട്ടുണ്ടെന്നുമുള്ള വിവരം അറിയിച്ചിരുന്നു. അഗാധമായ മലയിടുക്കുകളിലൂടെ ബംഗ്ളാദേശിന്റെയും മ്യാൻമാറിന്റെയും ഇടുക്കിലുള്ള ഐസ്വാളിലേക്ക് രണ്ട് ദിവസം  വാഹനം സഞ്ചരിച്ചാണ് ഇന്ന് ഉച്ചക്ക് സന്തോഷിന് ആ മരുന്ന് കിട്ടുന്നത്. ഒരു പക്ഷേ സന്തോഷിനെക്കാളും സന്തോഷിച്ചത് ഞങ്ങളാണ്. രണ്ട് ദിവസമായി മരുന്നുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവറേയും സന്തോഷിനേയും ഞാനും എം.എസ്.എഫ്. ദേശീയ ഉപാദ്ധ്യക്ഷൻ അഹമ്മദ് സാജുവും  മാറി മാറി വിളിക്കുകയായിരുന്നു. തങ്ങൾ ഈ പ്രോഗ്രസറിയാൻ ഞങ്ങളെയും വിളിക്കുമായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഈ മരുന്നിനായി അലയുന്ന സന്തോഷ് മരുന്ന് കയ്യിലെത്തിയപ്പോൾ എന്നോട് പറഞ്ഞത് എന്റെ ജീവൻ തന്നത് ഞാൻ കണ്ടിട്ടില്ലാത്ത ഒരു ബാധ്യതയും എന്നിലില്ലാത്ത പാണക്കാട്ടെ തങ്ങളാണെന്നാണ്. തങ്ങളെ സന്തോഷ് വിളിച്ച് നന്ദി അറിയിച്ചതിന് പിന്നാലെ മിസോറാം ഗവർണർ വിളിച്ച് ഈ കാരുണ്യത്തിൽ അദ്ദേഹത്തെ പങ്കുചേർത്തതിലുള്ള നന്ദിയും അഭിനന്ദനവും തങ്ങളെ അറിയിച്ചു. ഒപ്പം ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറമാണ് എന്റെ പാണക്കാട് കുടുംബം എന്ന്, ഇതിൽ പരം എന്ത് നന്മയാണ് വേണ്ടത് കൂട്ടരെ,

മെഡിചെയിനുമായി അഹോരാത്രം കഷ്ടപ്പെടുന്ന എന്റെ കൊല്ലം ജില്ലാ യൂത്ത് ലീഗ് സഹപ്രവർത്തകർക്ക് അഭിനന്ദനവും.
മനസ് നിറഞ്ഞ സന്തോഷത്തോടെ,

അഡ്വ. സുൽഫിക്കർ സലാം
മുസ്ലിം ലീഗ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി







Post a Comment

0 Comments

Top Post Ad

Below Post Ad