അബുദാബി (www.evisionnews.co): അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനം നാട്ടിലും അബൂദാബിയിലും ജനശ്രദ്ധ ആകര്‍ഷിക്കുന്നതോടൊപ്പം യുഎയിലെ പ്രധാന ഇംഗ്ലീഷ് പത്രയമായ ഖലീജ് ടൈംസിലും ഇടംനേടി.
അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ അബൂദാബിയില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും കിലോ കണക്കിന് ഫ്രൂട്‌സാണ് മൂന്നുഘട്ടത്തിലായി വിതരണം ചെയ്തത്. കൂട്ടായ്മയുടെ ഈ സേവനനേട്ടത്തില്‍ ഓരോ കാസര്‍കോട്ടുകാരനും അഭിമാനിക്കാനുണ്ടെന്ന് ചെയര്‍മാന്‍ ഡോ: അബൂബക്കര്‍ കുറ്റിക്കോല്‍ പറഞ്ഞു.

Post a Comment
0 Comments