കാസര്‍കോട് (www.evisionnews.co): കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും വിഷുദിന സമ്മാനമായി ഭക്ഷണ പൊതിയുമായി കെഎംസിസി പ്രവര്‍ത്തകര്‍ പ്രശാന്ത് ഭവനിലെത്തി. ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളാണ് ബീജന്തടുക്കയിലെ അസീസിയ സ്‌നേഹാലയത്തിലും ബദിയടുക്ക കാടമലയിലെ പ്രശാന്ത് ഭവനിലും ഭക്ഷണകിറ്റുമായി എത്തിയത്.
മാഹിന്‍ കേളോട്ട്, കെയര്‍ ടേക്കര്‍ സുബിന്‍, സാമൂഹിക പ്രവര്‍ത്തകന്‍ ബാബു മാര്‍ക്കോസ്, അന്‍വര്‍ ഓസോണ്‍, അബ്ദുല്ല ചാലക്കര, റഫീഖ് കോളോട്ട്, ഇഖ്ബാല്‍ ഫുഡ്മാജിക്, ഹൈദര്‍, ഷഫീഖ് കാര്‍ബാര്‍, എംബി ഹസൈനാര്‍, നൗഷാദ് പള്ളത്തടുക്ക, അഹമ്മദലി പാടലടുക്ക, ഷരീഫ് പൈക്ക സംബന്ധിച്ചു.

Post a Comment
0 Comments