Type Here to Get Search Results !

Bottom Ad

ഐസൊലേഷന്‍ വാര്‍ഡില്‍ കുഞ്ഞിന്റെ പിറന്നാളാഘോഷം: വീഡിയോ വൈറലായി


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ ബര്‍ത്ത് ഡേ ആഘോഷത്തിന്റെ വീഡിയോ വൈറലാവുന്നു. കോവിഡ് ബാധിതരായ മാതാപിതാക്കള്‍ക്കൊപ്പം ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആയിഷ കിഫായ്ക്ക് ആസ്പത്രി ജീവനക്കാര്‍ ഒരുക്കിയ ബര്‍ത്ത് ഡേ ആഘോഷമാണ് വൈറലായിരിക്കുന്നത്. മാതാപിതാക്കള്‍ പോലുമറിയാതെയാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ചേര്‍ന്ന് ജന്മദിനം കളറാക്കാന്‍ തീരുമാനിച്ചത്. 

അണങ്കൂരിലെ കബീര്‍ പള്ളിക്കാലിന്റെ മകള്‍ക്കാണ് ഇന്ന് രാവിലെ ആസ്പത്രി ജീവനക്കാര്‍ സര്‍പ്രൈസ് ബര്‍ത്ത്‌ഡേ ഒരുക്കിയത്. മാര്‍ച്ച് 27നാണ് കബീര്‍ കോവിഡ് സ്ഥിരീകരിച്ച് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 17ന് ദുബൈയില്‍ നിന്നെത്തിയതായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഉമ്മയെയും ഭാര്യയെയും മകളെയും പരിശോധനക്ക് വിധേയമാക്കി. ഫലം വന്നപ്പോള്‍ ഭാര്യയ്ക്ക് മാത്രം പോസിറ്റീവ്. അന്നു തന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പ്രത്യേക സാഹചര്യത്തില്‍ മകളെയും ഉമ്മയോടൊപ്പം കൂട്ടേണ്ടിവന്നു. 

കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട് പിരിയുമ്പോള്‍ ഈ സ്‌നേഹത്തിന്, കരുതലിന് എങ്ങനെ നന്ദി പറയണമെന്നറിയാതെ വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു കബീറും ഭാര്യയും. നേരത്തെ കൈമുട്ടും പാട്ടും മറ്റുമുള്ള വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍പ്രൈസ് ബര്‍ത്ത്‌ഡേ വീഡിയോ വൈറലാവുന്നത്. 







Post a Comment

0 Comments

Top Post Ad

Below Post Ad