Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് നേതാവ് വികസനം അബ്ദുല്‍ റഹ്മാന്‍ നിര്യാതനായി

കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് നേതാവും മുന്‍ നഗരസഭാംഗവുമായ വികസനം അബ്ദല്‍ റഹ്്മാന്‍ എന്ന എഎ അബ്ദുല്‍ റഹ്്മാന്‍ നിര്യാതനായി. 72വയസായിരുന്നു. വിദ്യാനഗര്‍ ചാല റോഡ് റഹ്മത്ത് നഗറിലാണ് താമസം. അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അന്ത്യം. നിലവില്‍ സ്വതന്ത്ര കര്‍ഷക സംഘം ജില്ല ജനറല്‍ സെക്രട്ടറിയാണ്. മുസ്ലിം ലീഗ് മുന്‍ മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.

നാലുതവണ നഗരസഭ കൗണ്‍സിലറായിരുന്നു. 1979-84 സുലൈമാന്‍ ഹാജി ചെയര്‍മാനായിരിക്കെ ആദ്യമായി നഗരസഭ കൗണ്‍സിലറായി. പിന്നീട് 1988-95വരെ ഹമീദലി ശംനാടിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിലും 1995-2000 എസ്‌ജെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിലും 2000-2005ല്‍ ടിഇ അബ്ദുല്ലയുടെ ഭരണസമിതിയിലും അംഗമായിരുന്നു.

1988-95 സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. കാസര്‍കോട് നഗരസഭ അഞ്ചാം വാര്‍ഡ് വികസന സമിതിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ടേമിലും മുനിസിപ്പല്‍ ചാര്‍ജ് അബ്ദുല്‍ റഹ്മാനായിരുന്നു.

ബെദിര മുഹിയദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ ദീര്‍ഘകാല ജനറല്‍ സെക്രട്ടറിയും ബെദിര പിടിഎംഎയുപി സ്‌കൂളിന്റെ സ്ഥാപക ദീര്‍ഘകാല ജനറല്‍ സെക്രട്ടറിയുമാണ്. ചൈല്‍ഡ് ലൈന്‍ ഡയറക്ടറായിരുന്നു.

പരേതരായ അഹമ്മദ് ഹാജിയുടെയും ആയിഷാബിയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: അഷ്‌റഫ്, നിസാര്‍, നൗഷാദ്, നവാസ്, നാസര്‍, നൗഫല്‍, ശബ്‌ന. മരുമക്കള്‍: സാദിഖ് ഖത്തര്‍, ഉനൈസ, സുനാജ, റൈഹാന, ഹസീല, റുമൈസ. സഹോദരങ്ങള്‍: എഎ അബ്ദുല്ല, ഇബ്രാഹിം, ഖദീജ, പരേതരായ മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ, ആമിന.

Post a Comment

0 Comments

Top Post Ad

Below Post Ad