കാസര്‍കോട് (www.evisionnews.co): ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ല എന്ന ഖ്യാതി കാസര്‍കോടിന് സ്വന്തം. ഇതുവരെയായി 115 പേര്‍ ജില്ലയില്‍രോഗവിമുക്തരായി. ആകെയുള്ള രോഗികളില്‍ 68.45 ശതമാനം പേരാണ് ഇതുവരെയായിരോഗവിമുക്തരായത്.
ഇന്നലെ ജില്ലയില്‍ പുതുതായി ആര്‍ക്കും കോവിഡ്-19 രോഗം സ്ഥീരീകരിച്ചിട്ടില്ല. രണ്ട് പരിശോധനാഫലം നെഗറ്റീവായി. രണ്ടു പേരും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നിന്നാണ്ഡിസ്ചാര്‍ജ് ആയത്. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 53 ആയി ചുരുങ്ങി. ഇവരില്‍ 49 പേര്‍ ജില്ലയിലെ ആസ്പത്രികളിലും നാലുപേര്‍ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്.
5857 പേരാണ് ഇന്നലെ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 5740 പേരും ആശുപത്രികളില്‍ 117 പേരുമാണ് നീരിക്ഷണ ത്തില്‍ കഴിയുന്നത്. പത്തു പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കമ്മ്യൂണിറ്റി സര്‍വ്വേ പ്രകാരം 3405 വീടുകള്‍ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ സന്ദര്‍ശനം നടത്തി. 34 പേരെ സാമ്പിള്‍ ശേഖരണത്തിനായി റെഫര്‍ ചെയ്തു. ഇതില്‍ 13 പേര്‍ പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കം ഉള്ളവരും 22 പേര്‍ പോസിറ്റീവ് കേസുമായി സമ്പര്‍ക്കം ഇല്ലാത്തവരുമാണ്. 2044 പേര്‍ നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
Post a Comment
0 Comments