കാസര്‍കോട്: ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 19ന് ദുബൈയില്‍ നിന്നെത്തിയ 20 വയസ്സുള്ള ചെമ്മനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തിലുള്ള ഇദ്ദേഹത്തെ വിദഗ്ദ ചികിത്സയ്ക്കായി ഉക്കിനടുക്ക മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ഡിഎംഒ ഡോ എവി രാംദാസ് അറിയിച്ചു.
സംസ്ഥാനത്ത് 7പേര്‍ക്കാണ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോടിന് പുറമെ കണ്ണൂരില്‍ നാലും കോഴിക്കോട് രണ്ടുമാണ് പോസിറ്റീവ് കേസുകള്‍. നിലവില്‍ കാസര്‍കോട് ജില്ലയില്‍ രോഗികളുടെ എണ്ണം 61പേരാണ്.

Post a Comment
0 Comments