Type Here to Get Search Results !

Bottom Ad

പാരലല്‍ കോളജിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ അടിയന്തിര സഹായം നല്‍കണം


കാസര്‍കോട് (www.evisionnews.co): ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ പാരലല്‍ കോളജിലെ മുഴുവന്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അടിയന്തിര സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് പാരലല്‍ കോളജ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് കാപ്പില്‍ കെബിഎം ശരീഫ് കാപ്പില്‍, ജനറല്‍ സെക്രട്ടറി വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കും വിദ്യഭ്യാസ വകുപ്പ് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു,

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ പൂര്‍ണമായും ശമ്പളമോ ആനുകൂല്യമോ പലര്‍ക്കും ലഭിക്കുന്നില്ല, തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്ത് സംസ്ഥാനത്തെ സമാന്തര വിദ്യഭ്യാസ രംഗത്ത് സേവനം നടത്തി വരുന്ന ഇവരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന് ആവശ്യപ്പെട്ടു. കോളജ് കെട്ടിട ഉടമകള്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത് വരെയുള്ള മുഴുവന്‍ വാടകയും ഒഴിവാക്കാന്‍ തയാറായി സാമൂഹിക പ്രതിബദ്ധത കാട്ടണമെന്നും ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad