Type Here to Get Search Results !

Bottom Ad

എസ്എഫ്‌ഐയുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ചട്ടവിരുദ്ധം: യുജിസിക്കും ഗവര്‍ണര്‍ക്കും കെ.എസ്.യു പരാതി നല്‍കി

കാസര്‍കോട് (www.evisionnews.co): കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ കോവിഡ് 19മൂലം നഷ്ടപ്പെട്ട അധ്യയന ദിനങ്ങള്‍ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്നതിനു പകരം ചട്ടവിരുദ്ധമായി എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ ആരംഭിച്ചതിനെതിരെ കെഎസ്യു. ചട്ടവിരുദ്ധമായി എസ്എഫ്‌ഐ നടത്തിയ ക്ലാസ് വൈസ് ചാന്‍സിലര്‍ ഉദ്ഘാടനം ചെയ്തും ഉന്നത വിദ്യാഭ്യാസ മേഖലയിലെ കൃത്യമായ രാഷ്ട്രീയവല്‍ക്കരണമാണെന്നും കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് നവനീത് ചന്ദ്രന്‍ ആരോപിച്ചു. 

ബിരുദ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല പഠന ബോര്‍ഡുകളെയും വിഷയ വിദഗ്ദരെയും നോക്കുകുത്തികളാക്കി എല്‍പി, യുപി വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനെടുക്കുന്നത് പോലെ പഠന ക്ലാസുമായി എസ്എഫ്‌ഐ മുന്നോട്ടു പോകുന്നതിന് പിന്നില്‍ ഗൂഢനീക്കമാണ്. നിലവില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സിന് ആവശ്യമായ നാക് അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ എന്തടിസ്ഥാനത്തിലാണ് വിദൂര വിദ്യാഭ്യാസ വിദ്യാര്‍ത്ഥികളും ഈ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറഞ്ഞതെന്നും കെഎസ്യു ചോദിച്ചു.

കരിക്കുലം പുന:ഘടന ചുമതലയുള്ള ഇടത് സിന്‍ഡിക്കേറ്റ് അംഗം എ. നിഷാന്ത് അധ്യാപകര്‍ക്ക് മെസേജ് അയച്ചു മുടങ്ങിപോയ ക്ലാസുകളുടെ വിവരങ്ങള്‍ ശേഖരിച്ചത് കൃത്യമായ രാഷ്ട്രീയ വല്‍ക്കരണത്തിന് തെളിവാണ്. ഈവിഷയത്തില്‍ വൈസ് ചാന്‍സിലര്‍ക്കും ഉത്തരവാദിത്വപ്പെട്ടവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് യുജിസിക്കും ഗവര്‍ണര്‍ക്കും കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് നവനീത് ചന്ദ്രന്‍ പരാതി നല്‍കി. യുജിസിക്ക് നല്‍കിയ പരാതിയില്‍ യുജിസി നടപടിയെടുക്കാന്‍ പരാതി ഹയര്‍ എജുക്കേഷന്‍ ബ്യൂറോ ജോയിന്റ് സെക്രട്ടറി കാംലിനി ചൗഹാന് കൈമാറി.

Post a Comment

0 Comments

Top Post Ad

Below Post Ad