Type Here to Get Search Results !

Bottom Ad

കോവിഡുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധയുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്: ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിക്ക് പരാതി നല്‍കി


ബദിയടുക്ക (www.evisionnews.co): കോവിഡുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ഡി.വൈ.എഫ്.ഐ ബദിയടുക്ക മേഖലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പ്രജീഷ് മുനിയൂര്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഒരു മതവിഭാഗത്തെ മാത്രം പരിഹസിച്ചാണ് പോസ്റ്റ് പ്രചരിപ്പിച്ചത്. 

പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വര്‍ഗീയ പരാമര്‍ശം നടത്തിയ ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐമേഖലാ കമ്മിറ്റി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവി, ബദിയടുക്ക സിഐ എന്നിവര്‍ക്ക് പരാതി നല്‍കിയത്. ഇതേ വ്യക്തി നേരത്തെയും ഇത്രത്തിലുള്ള വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. സംഭവം ഗൗരവത്തോടെ കണ്ട് നടപടി സ്വീകരിക്കണെമെന്ന് നേതാക്കള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad