
കാസര്‍കോട് (www.evisionnews.co): പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള പ്രദേശമെന്നപ്രത്യേകത കാസര്‍കോടിനുണ്ട്. സാധാരണ ജോലിക്കാരന്‍ മുതല്‍ ഉയര്‍ന്ന ബിസിനസുകാരനും പ്രൊഫഷണുകളും ഇതില്‍പെടും.
ലേബര്‍ ക്യാമ്പിലെ പ്രവാസികള്‍ അതീവ ദുരിതത്തിലാണുള്ളത്. സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്തതിലുള്ള അവരുടെ മനോവിഷമവും ആത്മസംഘര്‍ഷവും വിവരിക്കാന്‍ പറ്റില്ല. ഇടുങ്ങിയ ക്യാമ്പുകളില്‍ പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാതെ അവര്‍ ജീവിക്കാനായി കേഴുന്നു.കോവിഡ് - 19ന്റെ പശ്ചാത്തലത്തില്‍ അവരുടെ നിലനില്‍പ്പുതന്നെ അപകടത്തിലാണ്.
പല പ്രവാസികളും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു. കോവിഡ് സ്ഥിരീകരിച്ചവര്‍ഇതിനകം തന്നെ ചികിത്സക്കായി ഐസൊലേഷന്‍ വാര്‍ഡുകളിള്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്വന്തം നാട്ടിലും വീട്ടിലും എത്താന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണെന്നും അവരെ മാതൃരാജ്യത്തിലേക്ക് തിരികെ എത്തിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും എംഎല്‍എ കത്തില്‍ ചൂണ്ടിക്കാട്ടി.
Post a Comment
0 Comments