കാസര്‍കോട് (www.evisionnews.co): അബൂദാബിയില്‍ ചികിത്സയിലായിരുന്ന മുള്ളേരിയ കിന്നിംഗാര്‍ സ്വദേശി മരിച്ചു. കിന്നിംഗാര്‍ വില്ലേജ് ഓഫീസിന് സമീപത്തെ പരേതനായ കല്‍പ്പന മുഹമ്മദ് ഹാജിയുടെയും മറിയുമ്മയുടെയും ദമ്പതികളുടെ മകന്‍ കെകെ അബ്ദുല്‍ ഖാദര്‍ (52) ആണ് മരിച്ചത്.
വര്‍ഷങ്ങളോളം അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അബ്ദുല്‍ ഖാദര്‍ ഒരു വര്‍ഷം മുമ്പ് നാട്ടില്‍ വന്ന് മടങ്ങിയതായിരുന്നു. അതിനിടെ ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ അബുദാബിയിലെ അല്‍ മഫ്റഖ് ആസ്പത്രിയിലായിരുന്നു മരണം. കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനായ അബ്ദുല്‍ ഖാദര്‍ നിരവധി തവണ സംഘടനയുടെ നേതൃസ്ഥാനത്തുണ്ടായിരുന്നു. നിലവില്‍ ജിസിസി കിന്നിംഗാര്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റാണ്.
ഭാര്യ: ഖൈറുന്നിസ. മക്കള്‍: ഫാത്തിമത്ത് ഷാഹിന, ഹുദാ ഫാത്തിമ, ആയിഷത്ത് സുല്‍ത്താന, മുഹമ്മദ് വലിദ്, വില്‍ദാന്‍. സഹോദരങ്ങള്‍: അഷ്‌റഫ് ഫൈസി, ശിഹാബ് (സൗദി), ഗഫൂര്‍ (അബുദാബി), റുഖിയ, ഖദീജ, ആയിഷ, സാറ, പരേതനായ അബ്ദുല്ല.

Post a Comment
0 Comments