Type Here to Get Search Results !

Bottom Ad

കുമ്പള ആരിക്കാടിയില്‍ സ്‌പോര്‍ട്‌സ് സിറ്റിയും അഡ്വെന്റ്ജര്‍ പാര്‍ക്കും നിര്‍മിക്കും: അബിയോ ഗ്രൂപ്പ്

കാസര്‍കോട് (www.evisionnews.co): ടൂറിസം മേഖലയില്‍ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തിസ്‌പോര്‍ട്‌സ് സിറ്റിയും അഡ്വെന്റ്ജര്‍ പാര്‍ക്കും വരുന്നു. കാസര്‍കോടുകാര്‍ക്ക്ഒഴിവ് വേളകള്‍ ചെലവഴിക്കാനും കുടുംബത്തോടൊപ്പം ഉല്ലസിക്കാനുമുള്ള പൊതു ഇടങ്ങള്‍ വളരെ കുറവാണ്. വൈകുന്നേരങ്ങളില്‍ മാത്രം പോകാന്‍ പറ്റുന്ന പള്ളിക്കര ബീച്ചും ബേക്കല്‍ ഫോര്‍ട്ടുമാണ് കാസര്‍കോട് നിവാസികള്‍ക്കു പ്രധാനപ്പെട്ട ഉല്ലാസ കേന്ദ്രങ്ങള്‍.

റാണിപുരവും വലിയപറമ്പ് കായലുകളുള്‍പ്പടെ ഒട്ടനവധി ടൂറിസ്റ്റ് സ്‌പോട്ടുകള്‍ ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തത് കാരണം കുടുംബസമേതം ചെലവഴിക്കുന്നതിനുള്ള പരിമിതികള്‍ നിരവധിയാണ്. കാസര്‍കോടുകാര്‍ക്ക് ജില്ലയില്‍ തന്നെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ടാവണമെന്ന ആശയത്തില്‍ നിന്നാണ് കാസര്‍കോട് മംഗളൂരു ദേശീയ പാതക്ക് അരികില്‍ കുമ്പള ആരിക്കടിയില്‍നിര്‍ദിഷ്ട പ്രൊജക്റ്റ് വരാന്‍ പോവുന്നത്. 

അന്താരാഷ്ട്ര നിലവാരമുള്ള അഡ്വെന്ററസ് പാര്‍ക്കും സ്‌പോര്‍ട്‌സ് സിറ്റിയും ഉള്‍പ്പെടുന്ന പ്രോജെക്ടില്‍ സമ്പൂര്‍ണ സൈക്കിള്‍ ട്രാക്ക്, ഫുട്‌ബോള്‍ ടാര്‍ഫുകള്‍, ക്രിക്കറ്റ് നെറ്റ്സ്, മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത സ്വിമ്മിംഗ് പൂളുകള്‍, ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട്, ജിം, സ്നൂക്കര്‍ മറ്റു ബോര്‍ഡ് ഗെയിം റൂമുകളുള്‍പ്പടെ അന്താരഷ്ട്ര നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് സിറ്റിയുടെ മൊത്തം നിര്‍മാണവും സ്‌പോര്‍ട്‌സ് തീമില്‍ ഊന്നിയതായിരിക്കും. 

കായിക മേളയില്‍ കാസര്‍കോടിനെ കൈപിടിച്ച് ഉയര്‍ത്തുന്ന രീതിയിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, വിവിധ കെട്ടിടങ്ങള്‍ക്ക് അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് താരങ്ങളുടെ പേരുകള്‍ നാമകരണം ചെയ്യും. റോപ്പ് സൈക്ലിങ്, സിപ് ലൈന്‍, ഗ്രാവിറ്റി ഫ്രീ ഫാളിങ് തുടങ്ങി ഇരുപതില്‍ അധികം അഡ്വെന്ററസ് ആക്ടിവിറ്റീസ് ഉള്‍പ്പെടുന്ന അഡ്വെന്ററസ് സോണ്‍ ആണ് മറ്റൊരു പ്രേത്യേകത. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ റെസ്റ്ററന്റും കുട്ടികള്‍ക്ക് സമയം ചിലവഴിക്കാന്‍ സ്‌നോ സിറ്റി, ഡിജിറ്റല്‍ കിഡ്സ് പ്ലേയ്‌സോണ്‍, കിഡ്‌സ് പാര്‍ക്ക്, മിനി വാട്ടര്‍ തീം പാര്‍ക്ക് എന്നിവയുമുണ്ടാകും.

വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങളോടു കൂടി 1500 ആളുകളെ ഉള്‍കൊള്ളാന്‍ പറ്റുന്ന മനോഹരമായ രീതിയില്‍ നിര്‍മിക്കുന്ന ഗ്രാന്‍ഡ് ഓഡിറ്റോറിയം, എക്‌സിക്യൂട്ടീവ് മീറ്റിംഗ് ഹാള്‍, ബാങ്കെറ്റ് ഹാള്‍ എന്നിവയും പ്രോജെക്ടില്‍ ഉള്‍പ്പെടുന്നുണ്ട്. ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ലക്ഷ്വറി പൂള്‍ വില്ലയുംതദ്ദേശീയര്‍ക്ക് മിതമായ നിരക്കില്‍ താമസിക്കാന്‍ സാധരണ വില്ലകളും ഉണ്ടാവും.

പ്രൊജക്ടിനാവശ്യമായ സ്ഥലമേറ്റെടുക്കുകയും ഫീസിബിലിറ്റി സ്റ്റഡി പൂര്‍ത്തിയാക്കുകയും ചെയ്ത പദ്ധതിയുടെപ്രവര്‍ത്തനമാരംഭിക്കാന്‍ പോവുകയാണ്. പ്രോജക്ടിന്റെ സമ്പൂര്‍ണ ത്രീഡി ഡിസൈന്‍ ഉള്‍പ്പടെ പൂര്‍ത്തിയായിക്കഴിഞ്ഞു. കാസര്‍കോട് നഗരത്തിലെയും ജിസിസിയിലുമുള്ള യുവ ബിസിനസുകാരുടെ കൂട്ടായ്മയായ അബിയോ ഗ്രൂപ്പാണ് പ്രോജക്ടിന് നേതൃത്വം നല്‍കുന്നത്. കാസര്‍കോട്ടെ ബിസിനസ് രംഗത്തെ പ്രമുഖരെയും പ്രവാസികളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കാന്‍ഉദ്ദേശിക്കുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad