Type Here to Get Search Results !

Bottom Ad

കാസർകോട് സ്വകാര്യ മേഖലയിൽ ആദ്യ മെഡിക്കൽ കോളേജ് നിർമ്മിക്കാൻ ഒരുങ്ങി അബ്ദുൽ റഹ്മാൻ കുദ്രോളി

കാസർഗോഡ് (www.evisionnews.co): സ്വകാര്യമേഖലയിൽ ആദ്യ മെഡിക്കൽ കോളേജ് നിർമ്മിക്കുമെന്ന് കുദ്രോളി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എംഡി ഹാജി സി എം അബ്ദുൽ റഹ്മാൻ കുദ്രോളി. നിലവിലെ കാസർകോട് ജില്ലയുടെ ആരോഗ്യമേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാം എന്നതും ജില്ലയുടെ സമഗ്രമായ വികസനവും ലക്ഷ്യം വെച്ചാണ് സ്വകാര്യ മേഖലയിൽ മെഡിക്കൽ കോളേജ് നിർമ്മിക്കാൻ തയ്യാറാകുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ കാസർഗോഡ് ജില്ലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പ്രഖ്യാപിച്ച മൾട്ടി സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ജില്ലയുടെ പല ഭാഗങ്ങളിലും വരുന്നതോടെ ആരോഗ്യമേഖലയിൽ മംഗലാപുരം കൈവരിച്ച നേട്ടങ്ങൾ കാസർകോട്‌ ജില്ലയിക്കും കൈവരിക്കാൻ സാധിക്കു എന്ന് ഹാജി സി എം അബ്ദുറഹ്മാൻ കുദ്രോളി പറഞ്ഞു.  500 ബെഡ് ഉള്ള ഹോസ്പിറ്റലും 100 എംബിബിഎസ് വിദ്യാർഥികൾക്ക് പഠിക്കാൻ സൗകര്യം ഉള്ള മെഡിക്കൽ കോളേജ് ആയിരിക്കും കാസർഗോഡ് നിർമ്മിക്കുന്നത്.  കൂടാതെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ മറ്റു പല കോഴ്സുകളും ഇവിടെ ഉണ്ടാകും മധൂർ വില്ലേജിൽപ്പെട്ട സ്വന്തം ഉടമസ്ഥയിലുള്ള 45 ഏക്കർ സ്ഥലത്താണ് ഈ മെഡിക്കൽ കോളേജ് പണിയാൻ ആഗ്രഹിക്കുന്നത്.

  ഹോസ്പിറ്റൽ പ്ലാനും മറ്റു അനുബന്ധ ബിൽഡിങ്ങുകളുടെ പ്ലാനും മെഡിക്കൽ കോളേജ് പ്രോജക്ട് റിപ്പോർട്ടും ചെയ്യുന്നതിനായി മുംബൈ ആസ്ഥാനമായ പ്രൊജക്റ്റ് കൺസൾട്ടൻസി സർവീസ് കമ്പനിയുമായി ഈ കോവിട്-19 കഴിഞ്ഞയുടനെ സംസാരിച് അവർക്ക് നൽകും ദൂബായിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളായ ഗോവയിലും കർണാടകയും കേരളവും ആസ്ഥാനമായി പ്രവർത്തിക്കുന്ന കുദ്രോളി കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചെയർമാനും റഹ്മാനിയ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ എ. ആർ കുദ്രോളി ഡെവലപ്പർ ആൻഡ് ട്രേഡിങ് എൽ എൽ സി ചെയർമാൻ എ ആർ കുദ്രോളി ഓർഗാനിക് ആൻഡ് ആഗ്രോ കമ്പനി എം ഡി എന്നീ സ്ഥാപനങ്ങളുടെ യൊക്കെ അധിപനാണ് ഹാജി സി എം അബ്ദുൽ റഹ്മാൻ കുദ്രോളി

Post a Comment

0 Comments

Top Post Ad

Below Post Ad