കാസര്‍കോട് (www.evisionnews.co): കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് (61) മരിച്ചത്. ഹൃദ്രോഗത്തിന് മംഗളരൂവില്‍ ചികിത്സ തേടിയിരുന്നയാളാണ് രുദ്രപ്പ. ഇതോടെ ജില്ലയില്‍ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം എട്ടായി.
ശനിയാഴ്ച രാത്രി ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രുദ്രപ്പയെ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചു. എത്രയും വേഗം മംഗലാപുരത്തോ കാസര്‍കോടോ എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. മംഗലാപുരം അടച്ചതിനാല്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.

Post a Comment
0 Comments