കാസര്‍കോട് (www.evisionnews.co): ജില്ലയുടെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നിക്ഷേപങ്ങള്‍ വ്യത്യസ്ത മേഖലയില്‍ ചെയ്യാന്‍ തയ്യാറാവണംഒരേ മേഖലയില്‍ നിക്ഷേപങ്ങള്‍ ചെയ്യുന്നത് വഴി നമ്മള്‍ ഉദ്ദേശിച്ച രീതിയില്‍ വികസനം ഉണ്ടാവണമെന്നില്ല. വിദ്യാഭ്യാസം, വിനോദം, കായികം, പാര്‍ക്കുകള്‍ മുതലായ വ്യത്യസ്ത മേഖലയില്‍ കൂടി നിക്ഷേപങ്ങള്‍ എത്തിപ്പെടണം.
ഇന്ന് കേരളത്തില്‍ എഫ്എം റേഡിയോ നിലവിലില്ലാത്ത ജില്ല ഒരുപക്ഷേ കാസറഗോഡ് മാത്രമായിരിക്കും. നിലവില്‍ ഒട്ടുമിക്ക വാഹനങ്ങളിലും മൊബൈല്‍ ഫോണുകളിലും എഫ്എം സൗകാര്യം ഉള്ളത് കൊണ്ട് ജനങ്ങളുടെ ഇടയില്‍ പെട്ടന്ന് പ്രചാരം നേടും .
120 മുതല്‍ 200 കിലോമീറ്റര്‍ വരെ ശ്രേണിയുള്ള എഫ്എം നിലയം സ്ഥാപിക്കുക വഴി ജില്ലയിലെ മുഴുവന്‍ ആള്‍ക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുകയും അത് വഴി നമ്മുടെ വിനോദം, സാംസ്‌കാരിക മേഖലയില്‍ മാറ്റം കൊണ്ട് വരാനും സാധിക്കും.
കൂടാതെ സര്‍ക്കാര്‍ തലത്തിലുള്ള ജനറല്‍ ,താലൂക്ക് ആശുപത്രികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലേക്കും ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്കും ജില്ലയിലെ പൊതുജനങ്ങളും സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്നവരും സാമ്പത്തിക സഹായങ്ങള്‍ നല്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് മുന്‍കൈയെടുക്കണം.

Post a Comment
0 Comments