ദേശീയം (www.evisionnews.co): പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുബായ് കെഎംസിസി നല്‍കിയ ഹര്‍ജിയില്‍ ആണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പ്രതിരോധത്തിനാണ് ഇപ്പോള്‍ പരിഗണന നല്‍കുന്നതെന്നും വിസ കാലാവധി തീരുന്ന പ്രശ്‌നം നിലവിലില്ലെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. എല്ലാ രാജ്യങ്ങളും വിസ കാലാവധി നീട്ടിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
പ്രവാസികളെ കേരളം കൊണ്ടുവരാന്‍ തയ്യാറെങ്കില്‍ അതിനെ പറ്റി ആലോചിച്ച് കൂടെ എന്ന് ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍ ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം തീരുമാനം എടുക്കാന്‍ ആവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. സുപ്രീംകോടതിയില്‍ പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഹര്‍ജിയുണ്ടെന്നും കേന്ദ്രം അറിയിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട ഹര്‍ജി 21ലേക്ക് മാറ്റി.
Post a Comment
0 Comments