കേരളം (www.evisionnews.co): സംസ്ഥാനത്തെ കമ്പ്യൂട്ടര്‍ സ്പെയര്‍ പാര്‍ട്സ് മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പ്യൂട്ടര്‍ സ്പെയര്‍ പാര്‍ട്സ് മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവ ആഴ്ചയില്‍ ഒരു ദിവസം തുറക്കാനാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്പ്യൂട്ടര്‍ സ്പെയര്‍ പാര്‍ട്സ് മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവയൊക്കെ പൂര്‍ണ്ണമായി അടച്ചിടുന്നതുകൊണ്ട് പ്രശ്നങ്ങള്‍ വന്നിട്ടുണ്ട്. അത് കൊണ്ട് ആഴ്ചയില്‍ ഒരു ദിവസം ഇത്തരം കടകള്‍ തുറക്കുന്ന കാര്യങ്ങള്‍ ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Post a Comment
0 Comments