Type Here to Get Search Results !

Bottom Ad

കോവിഡ് -19: 200ഓളം കുടുംബത്തിന് ആശ്വാസമായി ആസ്‌ക് ആലംപാടിയുടെ ഭക്ഷ്യകിറ്റ്


ആലംപാടി (www.evisionnews.co): ആലംപാടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി) ജിസിസി കാരുണ്യ വര്‍ഷം പദ്ധയില്‍ നിന്നും നെഹ്‌റു യുവകേന്ദ്ര (എന്‍വൈകെ) സഹകരണത്തോടെ ഭക്ഷ്യ കിറ്റുകള്‍ നല്‍കി ആലംപാടി, എര്‍മാളം, ചെറിയാലംപാടി, നാല്‍ത്തട്ക്ക, ബെള്ളൂറടുക ,ഏരിയപ്പാടി തുടങ്ങിയ സമീപ പ്രദേശത്തുമുള്ള നിത്യജോലി ചെയ്ത് കുടുംബംപുലര്‍ത്തുന്ന ഇരുനൂറോളം കുടുംബത്തിന് ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണ കിറ്റ് വിതരണം ചെയ്തത്

കൊറോണ വൈറസിനെതിരായി 'ബ്രേക്ക് ദി ചെയിന്‍' ബോധവത്കരണത്തിന്റെ ഭാഗമായി ക്ലബിന്റെ ബോധവത്കരണ അന്നൗന്‍സ്‌മെന്റ് വാഹനവും കൂടാതെ കാസര്‍കോട് ബ്ലഡ് ബാങ്കില്‍ അനുഭവിക്കുന്ന രക്തകുറവ് പരിഹാരത്തിന്ന് വേണ്ടി ബ്ലഡ് ഡൊണേഴ്സ് കേരളം (ബിഡികെ) കാസര്‍കോടിന്റെ സഹകരണത്തോടെ ക്ലബ് പ്രവര്‍ത്തകര്‍ രക്തദാന ക്യാമ്പും നടത്തിയിട്ടുണ്ട്.

വിവിധ പരിപാടികള്‍ക്ക് ആസ്‌ക് ക്ലബ്ബ് സെക്രട്ടറി സിദ്ദീഖ് എം, ആസ്‌ക് ജിസിസി ജിസിസി പ്രസിഡന്റ് മുസ്തഫ ഹാജി ഏരിയപ്പാടി, ആസ്‌ക് ജിസിസി ട്രഷറര്‍ ഫൈസല്‍ അറഫ, ജിസിസി ഉപദേശ കമ്മിറ്റി- അംഗം ജാബിര്‍ (ജാബു) ഏരിയപ്പാടി, കാദര്‍ ചാല്‍കാര, കബീര്‍ മേനേത്ത്, ഷെബീര്‍ പൊയ്യയില്‍, അഷ്റഫ് ഫെമിന, നിസാര്‍ (നിച്ചു പുത്തൂര്‍), ഖാദര്‍ കാഹു, ആവാസ് ആലംപാടി, സിദ്ദീക്ക് ബിസ്മില്ല നേതൃത്വം നല്‍കി.




Post a Comment

0 Comments

Top Post Ad

Below Post Ad