കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ച 12പേരില്‍ പത്തുപേര്‍ക്കും രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെ. രണ്ടുപേര്‍ മാത്രമാണ് ദുബൈയില്‍ നിന്ന് വന്നവരുള്ളത്. ചെമ്മനാട് മേഖലയിലാണ് സ്ഥിരീകരിച്ചവരില്‍ അഞ്ചുപേരും. 18, 52, 52, 72, 32 വയസുള്ള സ്ത്രീകളും
11വയസുള്ള ആണ്‍കുട്ടിയുമാണ് ചെമ്മനാട് സ്വദേശികള്‍. ബദിയടുക്ക സ്വദേശികളായ 41 വയസുള്ള പുരുഷനും 15വയസ്സുള്ള പെണ്‍കുട്ടിയും കാസര്‍കോട് മുനിസിപ്പല്‍ ഏരിയയില്‍ നിന്നും 20, 23 വയസ്സുള്ള സ്ത്രീകളും 51 വയസുള്ള പുരുഷനും 52 വയസുള്ള പെരിയ സ്വദേശികള്‍ക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.

Post a Comment
0 Comments