Type Here to Get Search Results !

Bottom Ad

നാലപ്പാട് ഗ്രൂപ്പ് കാസര്‍കോട് നഗരത്തില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും കോളജുകളും സ്ഥാപിക്കും: ഡോ: എന്‍.എ മുഹമ്മദ്


കാസര്‍കോട് : (www.evisionnews.co) ആതുര ശുശ്രൂഷ രംഗത്ത് കാസര്‍കോട് ജില്ല നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കാസര്‍ഗോട് നഗരം കേന്ദ്രികരിച്ച് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കുമെന്ന് നാലപ്പാട് ഗ്രൂപ്പ് ചെയര്‍മ്മാന്‍ ഡോ എന്‍ എ മുഹമ്മദ് ഇ വിഷനോട് പറഞ്ഞു. ബാംഗ്ലൂര്‍ കേന്ദ്രികരിച്ച് നാലപ്പാട് പൈപ്‌സ് ,നാലപ്പാട് ഹോട്ടല്‍സ് ,നാലപ്പാട് സുരക്ഷ, നാലപ്പാട് എനര്‍ജി,നാലപ്പാട് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തുടങ്ങിയ ബിസിനസ് സംരഭങ്ങളുള്ള നാലപ്പാട് ഗ്രൂപ്പിന്റെ കാസര്‍ഗോട് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ തുടങ്ങാനുള്ള തീരുമാനം ജില്ലയിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 

പരിയാരം മെഡിക്കല്‍ കോളേജിന്റെ ഡയറക്ടറായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച എന്‍ എ മുഹമ്മദിന്റെ അനുഭവസമ്പത്ത് ജില്ലയിലൊരു ആതുരാലയം കെട്ടിപ്പെടുക്കുന്നതിന് മുതല്‍ക്കൂട്ടാവും.പരസ്പര സഹകരണത്തോടെയും സ്‌നേഹത്തോടെയും ഇനിയും മംഗലാപുരവും കാസര്‍ഗോടും മുന്നോട്ട് പോകണം. ഇരു പ്രദേശങ്ങളുടെയും വികസനത്തിന് അത് അത്യന്താപേക്ഷിതമാണ്. ഡോ. എന്‍എ മുഹമ്മദ് ഇ വിഷനിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad