Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ ഇതുവരെ പോസിറ്റീവ് കേസുകളില്ല: 325 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നു

കാസര്‍കോട് (www.evisionnews.co): കോവിഡുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ നിലവില്‍ 325 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നു. ഇതില്‍ നാലുപേര്‍ ആസ്പത്രിയിലും 321 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അതേസമയം കാസര്‍കോട് ജനറല്‍ ആസ്പത്രയിലും ജില്ലാ ആസ്പത്രിയിലും നിരീക്ഷണത്തില്‍ കഴിയുന്ന നാലുപേരുടെ പരിശോധനാഫലം പുറത്തുവന്നു. നാലുപേര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന റിപ്പോര്‍ട്ട് കാസര്‍കോട് ജില്ലയ്ക്ക് നേരിയ ആശ്വാസംപകരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന രണ്ടുപേരുടെ ഫലം ഇനിയും പുറത്തുവരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 

ഇന്നലെ വിദേശത്തു നിന്നെത്തിയ രണ്ടുപേരേ കൂടി പുതുതായി നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ ബ്രസീലില്‍ നിന്നാണ് എത്തിയത്്. ഇദ്ദേഹത്തെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ ആസ്പത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ദുബൈയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മറ്റൊരു വ്യക്തിയെയും ആസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലാ ആസ്പത്രിയില്‍ രണ്ട് പേരും ജനറല്‍ ആസ്പത്രിയില്‍ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ പതിനൊന്നുപേരുടെ പരിശോധനാ ഫലമാണ് ഇതിനകം പുറത്തുവന്നത്. ഇതുവരെ ഒരു പോസിറ്റീവ് കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Post a Comment

0 Comments

Top Post Ad

Below Post Ad