Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് ഒരാള്‍ക്ക് കൊവിഡ് സ്ഥരീകരിച്ചു: ഇന്ന് പുതിയതായി മൂന്നു പോസിറ്റീവ് കേസുകള്‍


കാസര്‍കോട് (www.evisionnews.co): കേരളത്തില്‍ മൂന്നു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍കോട്ട് ഒന്നും മലപ്പുറത്ത് രണ്ടും കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 24ആയി. 12,470പേര്‍ നിരീക്ഷണത്തിലാണ്.

കാസര്‍കോട് ജില്ലയില്‍ നിലവില്‍ 325 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ നാലുപേര്‍ ആസ്പത്രിയിലും 321പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന രണ്ടുപേരുടെ ഫലം ഇനിയും പുറത്തുവരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad