Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് കൊറോണ സ്ഥിരീകരിച്ചത് മാര്‍ച്ച് 14ന് ദുബൈയില്‍ നിന്നെത്തിയ ആള്‍ക്ക്



കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്നെത്തിയയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ദുബൈയില്‍ നിന്ന് മാര്‍ച്ച് 14ന് മംഗലാപുരം വിമാനത്താവളം വഴിവന്ന ഇയാള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പരിശോധനയ്ക്ക് വിധേയനായിരുന്നു. തൊണ്ടയില്‍ നിന്നുള്ള സ്രവം ആലപ്പുഴ വൈറോളജി ലാബില്‍ പരിശോധിയ്ക്ക് അയച്ചിരുന്നു. 13നാണ് ദുബൈയില്‍ നിന്നും ഇറങ്ങിയത്.

വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇയാളെ പരിശോധന ഫലം ലഭിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആസ്പത്രി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി ഡിഎംഒ ഇന്‍ചാര്‍ജ് ഡോ. എവി രാംദാസ് അറിയിച്ചു. ജില്ലയില്‍ 325പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ മൂന്നുപേര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും രണ്ടു പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. നിരീക്ഷണത്തിലുള്ളവരില്‍ 22 പേരുകളുടെ സാമ്പിളുകളാണ് പരിശോധനക്കയച്ചത്. 

പതിനൊന്നുപേരുടെ പരിശോധനാ ഫലമാണ് ഇതിനകം പുറത്തുവന്നത്. മറ്റുള്ളവരുടെ ഫലം ലഭ്യമായിട്ടില്ല. ഇന്നലെ വിദേശത്തു നിന്നെത്തിയ മൂന്നുപേരെ കൂടി പുതുതായി ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ ബ്രസീലില്‍ നിന്നാണ് എത്തിയത്്. ഇദ്ദേഹത്തെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ ആസ്പത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


Post a Comment

0 Comments

Top Post Ad

Below Post Ad