Type Here to Get Search Results !

Bottom Ad

'കൂട്ട്' പദ്ധതിയില്‍ വിവരശേഖരണത്തിന് മൊബൈല്‍ ആപ്പ് തയാര്‍

കാസര്‍കോട് (www.evisionnews.co): ജില്ലയിലെ വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്ന 'കൂട്ട്' പദ്ധതിയില്‍ വിവരശേഖരണത്തിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറായി. ഭര്‍ത്താവ് മരിച്ചവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായവര്‍ തുടങ്ങി നിരാലംബരായ വിധവകളുടെ ക്ഷേമത്തിനും ഉന്നമത്തിനും പദ്ധതി സഹായകമാകുന്ന പദ്ധതിയില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും വാര്‍ഡ് തലത്തില്‍ ആപ്പ് ഉപയോഗിച്ച് സര്‍വേ നടത്താന്‍ ആശാ വര്‍ക്കര്‍മാര്‍ക്കാണ് ചുമതല. 

വിധവകളുടെ വ്യക്തിഗത വിവരങ്ങള്‍, കുടുംബം, വിദ്യാഭ്യാസ യോഗ്യത, ആരോഗ്യനില, പുനര്‍വിവാഹത്തിനുള്ള താത്പര്യം തുങ്ങിയവ വിവരങ്ങളാണ് സര്‍വ്വെയിലൂടെ ശേഖരിക്കുന്നത്. ഒരു മാസം കൊണ്ട് ഫൈനെക്സ്റ്റ് ഇന്നവേഷന്‍ എന്ന സ്റ്റാര്‍ട്അപ് മിഷന്റെ സഹായത്തോടെയാണ് കൂട്ടിനായുള്ള പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കിയത്. മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ ആപ്പില്‍ ലഭ്യമാണ്. 

കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൂട്ട് ആപ്ലിക്കേഷന്‍ ട്രെയിനിംഗ് പ്രോഗ്രാമിന് ഫൈനെക്സ്റ്റ് പ്രതിനിധി അഭിലാഷ് സത്യന്‍ നേതൃത്വം നല്‍കി. വനിതാ ക്ഷേമ ഓഫീസര്‍ എംവി സുനിത, ജില്ലാ ആശാ കോ-ഓര്‍ഡിനേറ്റര്‍ പി ശശികാന്ത് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad