Type Here to Get Search Results !

Bottom Ad

കൊറോണ; പാരസെറ്റമോള്‍ ഉള്‍പ്പെടെ ഫാര്‍മ ചേരുവകള്‍ക്ക് നിയന്ത്രണം



(www.evisionnews.co) ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനിടയിൽ പാരസെറ്റമോൾ, വിറ്റാമിൻ ബി 1, ബി 12 എന്നിവയുൾപ്പെടെ 26 ഫാർമ ചേരുവകൾക്കും മരുന്നുകൾക്കും സർക്കാർ ചൊവ്വാഴ്ച കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയതായി സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.

ഇതോടെ, ഈ സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെയും (എപിഐ) ഫോർമുലേഷനുകളുടെയും കയറ്റുമതിക്ക് വാണിജ്യ മന്ത്രാലയത്തിന്റെ ഒരു വിഭാഗമായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിൽ (ഡിജിഎഫ്ടി) ലൈസൻസ് ആവശ്യമാണ്. നേരത്തെ, ഈ ഉത്ന്നപങ്ങളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എപിഐകൾ ഫാർമസ്യൂട്ടിക്കൽസിന്റെ അസംസ്കൃത വസ്തുവാണ്. മാരകമായ കൊറോണ വൈറസ് കൂടുതൽ വ്യാപിക്കുന്നതിനെ കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് ഈ പ്രഖ്യാപനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad