Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതരം

കാഞ്ഞങ്ങാട് (www.evisionnews.co): കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. പഴയകടപ്പുറത്തെ മുഹമ്മദ് സാബിര്‍ (24), മുനവ്വിര്‍ (24), ഷൗക്കത്ത് (24), അബ്ദുല്‍ റൗഫ് (29), കരീം (21) മുഹമ്മദ് സിനാന്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സാബിറിനെയും മുനവ്വറിനെയും മംഗളൂരു ആസ്പത്രിയിലും മറ്റുള്ളവരെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. 

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ കാഞ്ഞങ്ങാട് കടപ്പുറത്ത് നവോദയ ക്ലബിന് സമീപമാണ് സംഭവം. നിയന്ത്രണംവിട്ട് കടപ്പുറത്തെ ബേബിയുടെ വിട്ടുവളപ്പിലെ മരത്തിലിടിച്ച കാര്‍ തൊട്ടടുത്ത വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടായി പിളര്‍ന്ന ഇരുചക്രവാഹനത്തിന്റെ ഒരു ഭാഗവുമായി മുന്നോട്ടു നീങ്ങിയ കാര്‍ തൊട്ടടുത്ത പറമ്പിലെ തെങ്ങിലിടിച്ചാണ് നിന്നത്. ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാരും സമീപവാസികളും ചേര്‍ന്നാണ് പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചത്. പാലക്കുന്നില്‍ നിന്നും ഫുട്‌ബോള്‍ കളി കഴിഞ്ഞുവരുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പെട്ടത്. 

Post a Comment

0 Comments

Top Post Ad

Below Post Ad