കാസര്‍കോട് (www.evisionnews.co): എഴുത്തുകാരനും നഗരത്തിലെ പ്രമുഖ വ്യാപാരിയുമായ കെജി അബ്ദുല്‍ റസാഖ്(72) നിര്യാതനായി. ബുധനാഴ്ച ഉച്ചയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നഗരത്തില്‍ എം.എ റോഡില്‍ അരനൂറ്റാണ്ട് മുമ്പ് ആരംഭിച്ച കെ.ജി സ്റ്റോര്‍ ഉടമയാണ്. ദീര്‍ഘകാലമായി കാസര്‍കോട് സാഹിത്യവേദിയുടെ പ്രവര്‍ത്തക സമിതിഅംഗമായിരുന്നു. കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കവിതാ സമാഹാരങ്ങളും 'എന്റെ പ്രവാചകന്‍' അടക്കം ആറോളം പുസ്തകങ്ങളുടെ രചയിതാവാണ്. സംസം ഒരു അത്ഭുത പ്രതിഭാസം, പൂങ്കാവനം, മാമ്പഴക്കാലം, പ്രപഞ്ചമെന്ന പ്രഹേളിക തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങള്‍. പരേതനായ കുന്നില്‍ അബ്ദുല്‍ ഖാദറിന്റെയും ഉമ്മുഅലീമയുടെയും മകനാണ്. ഭാര്യ: ഖദീജ മീത്തല്‍. മക്കള്‍: റഹീസ്, അന്‍വര്‍ ഹുസൈന്‍, അനസ്, ഉനൈസ്, സഹല. മരുമക്കള്‍: എന്‍.എ. അഷ്റഫ്, സാഹിന, സുമയ്യ, ഷാഹിന, ഫൈറൂസ. സഹോദരങ്ങള്‍: കുന്നില്‍ അബ്ദുല്ല, ആമിന അല്‍ഫ, മറിയംബി.

Post a Comment
0 Comments