കാസര്‍കോട് (www.evisionnews.co): കോവിഡ് 19 വൈറസ് രാജ്യത്താകമാനം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി വിദേശത്ത് നിന്നും ഫെബ്രുവരി 20 ശേഷം നാട്ടിലെത്തിയ ആളുകളും അവര്‍ താമസിക്കുന്ന വീട്ടിലുള്ളവരും ഇടപഴകിയവരും ബുധനാഴ്ച മുതല്‍ പള്ളികളില്‍ പോയി നിസ്‌കരിക്കുന്നത് ഒഴിവാക്കണമെന്ന് സമസ്ത ഉപാധ്യക്ഷന്‍ യുഎം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പറഞ്ഞു.
നിയമം നടപ്പാക്കുന്നതിലും ജനങ്ങള്‍ സഹകരിക്കുന്നതിലും ജില്ലയില്‍ പാകപ്പിഴവുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം പറഞ്ഞു. കല്ല്യാണം, ആളുകള്‍ കൂട്ടമായി നില്‍ക്കുന്ന പരിപാടികള്‍, എന്നിവയിലും വിദേശത്തു നിന്നും നാട്ടിലെത്തിയര്‍ പങ്കെടുക്കരുതെന്നും യുഎം പറഞ്ഞു. പള്ളികളില്‍ നിന്നും രോഗങ്ങള്‍ പകര്‍ന്നാല്‍ ജമാഹത്ത് ഭാരവാഹികളടക്കം നിയമ നടപടികള്‍ക്ക് വിധേയമാവേണ്ടിവരുമെന്നും അതിലാല്‍ വിദേശത്ത് നിന്നെത്തിയര്‍ കോവിഡ് 19ന്റെ വ്യാപ്തി കുറയുന്നതുവരെ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments