Type Here to Get Search Results !

Bottom Ad

ആരോഗ്യ കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ചെങ്കള പഞ്ചായത്ത് ബജറ്റ്

കാസര്‍കോട് (www.evisionnews.co): ആരോഗ്യ കാര്‍ഷിക പശ്ചാത്തല മേഖലകളില്‍ വികസനോന്മുഖമായ നൂതനപദ്ധതി വിഭാവനം ചെയ്ത് ചെങ്കള പഞ്ചായത്ത്. 25,38,68,879 രൂപ വരവും 24,71,64,500 രൂപ ചെലവും 67,04,379 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ഇ ശാന്തകുമാരി അവതരിപ്പിച്ചത്. പ്രസിഡന്റ് ഷാഹിന സലീമിന്റെ അധ്യക്ഷത വഹിച്ചു. 

പഞ്ചായത്തിന്റെ പുതിയ കെട്ടിടം നൂതനമായ രീതിയില്‍ സജ്ജമാക്കി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണത്തിനും അതിര്‍കുഴി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിനും കാസര്‍കോട് വികസന പാക്കേജിന് വിഹിതം നല്‍കുന്നതിനും വിവിധ അങ്കണവാടികള്‍ നവീകരിക്കുന്നതിനും തുക വകയിരുത്തി. ഉല്പാദന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് താങ്ങാവും.

ശുചിത്വ മേഖലയില്‍ പഞ്ചായത്തിലെ പ്രധാന ടൗണുകളില്‍ ശൗചാലയം പണിയുന്നതിനാണു മുന്‍ഗണന. പഞ്ചായത്തിലെ വിവിധങ്ങളായ റോഡുകള്‍ നവീകരിക്കുന്നതിനും കോണ്‍ക്രീറ്റ് ചെയ്യുന്നതിനും ഡ്രൈനേജുകള്‍ നിര്‍മിക്കുന്നതിനും പരമാവധി തുക ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെയും വയോജനങ്ങളുടെയും ക്ഷേമത്തിനായി സ്‌നേഹിത കോളിംഗ് ബെല്‍, ജന്റര്‍ റിസോഴ്‌സ് സെന്റര്‍, കുട്ടികളുടെ ക്ഷേമത്തിനായി പൂമ്പാറ്റ, അങ്കണവാടികളില്‍ പാര്‍ക്ക്, നായന്മാര്‍മൂലയില്‍ പഞ്ചായത്തിന്റെ അദ്യത്തെ ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ വ്യത്യസ്തങ്ങളായ പദ്ധതികള്‍ ബജറ്റിനെ മനോഹരമാക്കുന്നു. ചെര്‍ക്കളയില്‍ ഇന്‍ഡോര്‍ വോളിബോള്‍ കോര്‍ട്ട്, റഹ്മാനിയ നഗര്‍ സ്റ്റേഡിയത്തിന് പവലിയന്‍ എന്നിവ നിര്‍മിക്കും. 

Post a Comment

0 Comments

Top Post Ad

Below Post Ad