Type Here to Get Search Results !

Bottom Ad

കൊറോണ: സംസ്ഥാനത്ത് 1116പേര്‍ നിരീക്ഷണത്തില്‍, രോഗം മറച്ചുവച്ചാല്‍ കേസെടുക്കും


കേരളം (www.evisionnews.co): സംസ്ഥാനത്ത് കൊവിഡ് 19 രോഗബാധ തടയുന്നതിന്റെ ഭാഗമായി കര്‍ശനനടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കുന്നു. പനിയോ ചുമയോ അടക്കമുള്ള രോഗങ്ങളുണ്ടായിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാതെ, കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയവര്‍ വിവരം മറച്ചുവച്ചാല്‍ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. നാളെ മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സാമ്പിള്‍ പരിശോധനാ സൗകര്യമൊരുക്കുമെന്നും, തിരുവനന്തപുരത്തും ഈ സൗകര്യം തുടങ്ങാന്‍ അനുമതി കിട്ടിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

'രോഗസാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് എത്തിയവര്‍ അത് മറച്ചുവച്ചാല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് അനുസരിച്ച് കേസെടുക്കേണ്ടതായി വരും' എന്ന് ആരോഗ്യമന്ത്രി പറയുന്നു. സംസ്ഥാനത്തെമ്പാടും 1116 പേരാണ് കൊവിഡ് ഉണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 967 പേര്‍ വീടുകളിലാണ്. 149 പേര്‍ ആശുപത്രികളിലാണ്. പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ രോഗബാധിതരുമായി ബന്ധപ്പെട്ടവരുടെ കോണ്ടാക്ട് ട്രേസിംഗ് തുടരുകയാണ്. എല്ലാവരെയും കിട്ടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു. 

270 പേര്‍ ഇവരുമായി നേരിട്ട് ബന്ധം പുലര്‍ത്തിയതായി (ജൃശാമൃ്യ ഇീിമേര)േ കണ്ടെത്തിയിട്ടുണ്ട്. നേരിട്ട് ബന്ധം പുലര്‍ത്തിയതില്‍ 95 പേര്‍ ഉയര്‍ന്ന രോഗസാധ്യതയുള്ളവരാണ്. ഇവര്‍ക്ക് രോഗബാധയ്ക്കുള്ള ഉയര്‍ന്ന റിസ്‌കുള്ളതിനാല്‍ കര്‍ശനനിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad