കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭയില്‍ ലൈസന്‍സ് പുതുക്കാനുള്ള ഫീസ് വന്‍ തോതില്‍ വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ലൈസന്‍സ് പുതുക്കാനുള്ള ഫീസിനത്തില്‍ നാലിരട്ടിയോളമാണ് വര്‍ധിപ്പിച്ചത്. കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
എന്നാല്‍ ഫീസ് വര്‍ധനവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തിയിരുന്നു. അസോസിയേഷന്റെ പിന്തുണയോടെ ഹൈക്കോടതിയില്‍ നിന്ന് വ്യാപാരികള്‍ സ്റ്റേ വാങ്ങിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും വര്‍ധിച്ച ഫീസ് ഈടാക്കുന്നത് തുടരുകയാണ്.
അതിനിടെ ഫീസ് വര്‍ധനവ് പുനഃപരിശോധിച്ച് ആവശ്യമായ മാറ്റത്തിരുത്തലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവും 11-ാം വാര്‍ഡ് കൗണ്‍സിലറുമായ ഹമീദ് ബെദിര ചെയര്‍പേഴ്‌സണും നഗരസഭാ സെക്രട്ടറിക്കും കത്തു നല്‍കി.
500രൂപയുണ്ടായിരുന്ന ഒരു സാധാരണ കടയ്ക്ക് ഇപ്പോള്‍ മൂവ്വായിരവും അതിന് മുകളിലുമാണ് ഫീസ്. ഓരോ തസ്തികകളുണ്ടാക്കി ഓരോ കടകള്‍ക്കും വ്യത്യസ്തമായാണ് ഫീസ് ഈടാക്കിയിട്ടുള്ളത്. ഇടത്തരം കടകള്‍ക്ക് പോലും അയ്യായിരവും അതിന് മുകളിലും ഫീസ് ഇടാക്കിയിട്ടുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.

Post a Comment
0 Comments