ദേശീയം (www.evisionnews.co): പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബാവോട് സ്വദേശി 33കാരനായ ആലേക്കണ്ടി എ.കെ സുമേഷിനെയാണ് ചക്കരക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം ചെയ്തതായും പ്രതി പോലീസിനോട് സമ്മതിച്ചു.
ബാവോട്ട് യൂസഫ് എന്നയാളുടെ പശുവിനെ തൊഴുത്തില്‍ നിന്ന് അഴിച്ചു കൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ചു കൊന്നത്. പശു അനങ്ങാതിരിക്കാന്‍ കഴുത്തിലെ കയറെടുത്ത് കാലിനും കൂട്ടി മരത്തിന് കൊട്ടുകയായിരുന്നു. ഇതിനിടെ കയര്‍ കഴുത്തില്‍ മുറുകിയാണ് പശു ചത്തത്.
ഭവനഭേദനം, മോഷണം, മൃഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഐപിസി ഇ 457 , 380, 429 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. മൃഗസംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.

Post a Comment
0 Comments