Type Here to Get Search Results !

Bottom Ad

18ലക്ഷം രൂപയുടെ ഹവാല പണവുമായി യുവാവ് പിടിയില്‍

കാഞ്ഞങ്ങാട് (www.evisionnews.co): 18ലക്ഷം രൂപയുടെ ഹവാല പണവുമായി യുവാവ് പിടിയില്‍. പള്ളിക്കര മേല്‍പാലത്തിനടിയില്‍ കാറില്‍ കടത്തുകയായിരുന്ന പണവുമായി ബദിയടുക്ക സ്വദേശി സിഎ അബ്ദുല്ല (31) ആണ് ബേക്കല്‍ പോലിസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടെ പളളിക്കര മേല്‍പ്പാലത്തിന്റെ അടിഭാഗത്ത് ഇടപാടുകാരെ കാത്തുനില്‍ക്കുകയായിരുന്നു അബ്ദുല്ല. ഇതിനിടയിലാണ് പോലീസെത്തിയത്. ദുരൂഹസാഹചര്യത്തില്‍ കണ്ട അബ്ദുല്ലയെ ബേക്കല്‍ എസ്.ഐ അജിത്ത് കുമാര്‍ ചോദ്യം ചെയ്തതോടെ കാറിനുള്ള സൂക്ഷിച്ച ഹവാല പണം കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad