Type Here to Get Search Results !

Bottom Ad

വിദ്യാനഗറില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയര്‍ പൊട്ടി തീപിടിച്ചു

കാസര്‍കോട് (www.evisionnews.co): ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയര്‍ പൊട്ടി തീപിടിച്ചു. കുറ്റിക്കോലില്‍ നിന്നും കാസര്‍കോട്ടേക്ക് വരുകയായിരുന്ന തേജ ബസാണ് അപകടത്തില്‍പെട്ടത്. ബുധനാഴ്ച രാവിലെ 9.30 മണിയോടെ വിദ്യാനഗറിലാണ് സംഭവം. ടയറിന് മാത്രമാണ് തീപിടിച്ചത്. ശ്രദ്ധയില്‍പെട്ട ഉടന്‍ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.




Post a Comment

0 Comments

Top Post Ad

Below Post Ad