
(www.evisionnews.co) കോവിഡ്-19 ന്റെ പശ്‌ചാത്തലത്തില്‍ ഖത്തറില്‍നിന്നു വന്ന മകനെ ഭയന്നു മാതാപിതാക്കള്‍ വീടുവിട്ടിറങ്ങിയതായി പരാതി. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് രോഗമില്ലെന്ന് കണ്ടെത്തിയെങ്കിലും രണ്ടാഴ്‌ച വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. മകന്‍ അരിയല്ലൂര്‍ വീട്ടിലെത്തിയതിനു പിന്നാലെ മാതാപിതാക്കള്‍ വീടുവിട്ടിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണത്രെ ഇയാള്‍ ഭക്ഷണമെത്തിച്ചു കൊടുക്കുന്നത്.
ഇതേ രീതിയില്‍ കൊവിഡ് 19 സംശയിച്ച് ഡോക്ടര്‍ക്കെതിരെ അതിക്രമം നടന്നിരുന്നു. തൃശൂരിലാണ് സംഭവം. കൊവിഡ് സംശയിച്ച് തൃശൂരിൽ ഫ്ളാറ്റിനകത്ത് ഡോക്ടറെ പൂട്ടിയിട്ടെന്നാണ് പരാതി. ഡോക്ടറെ പൂട്ടിയിട്ട് മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വക്കുകയായിരുന്നു.
Post a Comment
0 Comments