Type Here to Get Search Results !

Bottom Ad

അസുഖംമൂലം രണ്ടുമാസം മുമ്പ് ദുബൈയില്‍ നിന്നെത്തിയ യുവാവ് മരിച്ചു


കാസര്‍കോട് (www.evisionnews.co): മൊഗ്രാല്‍ പേരാല്‍ ലക്ഷംവീട് ഹൗസില്‍ പൊയ്യ മുഹമ്മദ്- ആസ്യമ്മ ദമ്പതികളുടെ മകന്‍ ശിഹാബ് (35) നിര്യാതനായി. നാലു വര്‍ഷത്തോളമായി ദുബൈയിലായിരുന്നു. അസഹ്യമായ നടുവേദനയെ തുടര്‍ന്ന് രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ ശിഹാബ് മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. 

മൈമൂണ്‍ നഗര്‍ സെലക്ടട് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് അംഗമായിരുന്നു. ഭാര്യ: കുഞ്ചത്തൂര്‍ സ്വദേശി ഇബ്രാഹിമിന്റെ മകള്‍ സാജിദ. എട്ടുവയസുള്ള ഇബ ഏകമകള്‍. സഹോദരങ്ങള്‍: റസാഖ്, സലീം, ഖാദര്‍, ശാഹിന. മയ്യിത്ത് മൊഗ്രാല്‍ മൈമൂന്‍നഗര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad