
കാസര്‍കോട് (www.evisionnews.co): കാസര്‍കോട്: മാതാവുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. പെരുമ്പള വാര്‍തോട് സ്വദേശി രവീന്ദ്ര ബാബു (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ബന്ധുവിന്റെ വിവാഹ നിശ്ചയത്തിന് പങ്കെടുക്കാനായി മാതാവുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം. മുന്നാട് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുറ്റിക്കോല്‍ ക്ലിനിക്കിലെത്തിച്ചു. അവിടെ നിന്ന് ബേഡകത്ത് മറ്റൊരു ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ചന്ദ്രന്‍ - സുജാത. ദമ്പതികളുടെ മകനാണ് സഹോദരി: ദൃശ്യ.
Post a Comment
0 Comments