കാസര്‍കോട് (www.evisionnews.co): കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 303പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ ആറുപേര്‍ ആസ്പത്രിയില്‍ നിരീക്ഷണത്തിലാണ്. പരിശോധനയ്ക്ക് അയച്ച 28സാമ്പിളുകളുടെ പരിശോധനാ ഫലം ഇതുവരെയും ലഭ്യമായിട്ടില്ല. പുതിയതായി ആറ് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗവ്യാപനത്തിന് ഗൗരവം കണക്കിലെടുത്ത് വാര്‍ഡ് തലം മുതലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്.
രോഗ വ്യാപനം തടയുന്നതിന് ഭാഗമായി ജനങ്ങള്‍ പരസ്പരം സമ്പര്‍ക്കം കുറയ്‌ക്കേണ്ട തും ഒഴിവാക്കാവുന്ന ചടങ്ങുകളും ആളുകള്‍ കൂടുതല്‍ കൂടാന്‍ ഇടയുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും മെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു.
കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലൂടെ കടന്നുവരുന്ന വാഹനങ്ങളുടെ പരിശോധന പോലീസ് വകുപ്പിന്റെ സഹായത്തോടുകൂടി ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ഊര്‍ജിത് മായി നടപ്പിലാക്കി വരികയാണ്. മഞ്ചേശ്വരം, കാസര്‍കോട് നീലേശ്വരം റയില്‍വേ സ്റ്റേഷനുകളില്‍ ഇന്ന് മുതല്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുമെന്ന് കെഎസ് ആര്‍ടിസി ബസ് സ്റ്റാന്റിലും ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് പരിശോധന നടത്തുമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ രാമദാസ് അറിയിച്ചു.

Post a Comment
0 Comments