കാസര്‍കോട് (www.evisionnews.co): സ്‌കൂട്ടറില്‍ കടത്തിയ മയക്കുഗുളികകള്‍ പിടികൂടിയ സംഭവത്തില്‍ യുവാവിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വില്‍പനക്ക് കൊണ്ടുവന്ന മയക്കുഗുളികകളുമായി പുലിക്കുന്നിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുല്‍ ഹമീദ് സുഫാസി (22)നെ് കാസര്‍കോട് എസ്‌ഐയും സംഘവും പിടികൂടിയത്. കറന്തക്കാട് നിന്നും അണങ്കൂരിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന അബ്ദുല്‍ ഹമീദ് ഹെല്‍മറ്റില്ലാത്തതിനെ തുടര്‍ന്ന് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ ഗണത്തില്‍പെടുന്ന ഇസിഎസ്ടിഎസിവൈ ഗുളികകള്‍ കണ്ടെത്തിയത്. 2.740ഗ്രാം മയക്കുഗുളികകളാണ് അബ്ദുല്‍ ഹമീദിന്റെ കൈവശമുണ്ടായിരുന്നത്.

Post a Comment
0 Comments