കാസര്‍കോട് (www.evisionnews.co): 200കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി 55കാരന്‍ എക്‌സൈസിന്റെ പിടിയിലായി. ചാലക്കോട് സ്വദേശി അബ്ദുല്ലയെയാണ് അറസ്റ്റു ചെയ്തത്. നേരത്തെ രണ്ടുതവണ പാന്‍മസാലയുമായി പിടിയിലായ അബ്ദുല്ല വീണ്ടും പാന്‍മസാല കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചാണ് ബദിയടുക്ക റെയ്ഞ്ച് എക്സൈസ് സംഘം കുമ്പഡാജെ ഏത്തടുക്ക ഉറുമ്പോടിയിലെ വീട്ടില്‍ പരിശോധനക്കെത്തിയത്.
വീടുപൂട്ടിയ നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് എക്സൈസ് സംഘം വാതില്‍ തള്ളിത്തുറന്ന് പരിശോധന നടത്തുകയായിരുന്നു. പത്തു പ്ലാസ്റ്റിക് ചാക്കുകെട്ടുകളിലായി മധു, പാന്‍പരാഗ്, കൂള്‍, മാരുതി തുടങ്ങി 200കിലോയിലേറെ പാന്‍ മസാലയാണ് വീട്ടിനകത്ത് സൂക്ഷിച്ചിരുന്നത്. വില്‍പനക്കായി എത്തിച്ച പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. ഉല്‍പ്പന്നങ്ങള്‍ കസ്റ്റഡിയിലെടുത്ത ശേഷം പ്രതി അബ്ദുല്ലയെ പിന്നീട് എക്സൈസ് ഓഫീസില്‍ വിളിച്ചുവരുത്തിക്കുകയായിരുന്നു. ഹാജരായതോടെ അറസ്റ്റ് രേഖപ്പെടുത്തി.

Post a Comment
0 Comments