കേരളം (www.evisionnews.co): കൊറോണ വൈറസ് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ ആസ്പത്രി അധികൃതര്‍ അറിയാതെ ഇയാള്‍ മുങ്ങി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നുമാണ് ഇയാളെ കാണാതായത്. വെച്ചുച്ചിറ സ്വദേശിയാണ് കാണാതായയാള്‍. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. കൊറോണ ബാധിച്ചവരുമായി ഇടപഴകിയവരുടെ ലിസ്റ്റില്‍ ഉള്ളയാളാണ് ഇദ്ദേഹം.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രക്തസാമ്പിള്‍ ശേഖരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ തയ്യാറായില്ലെന്നും അധികൃതരുടെ ശ്രദ്ധമാറിയപ്പോള്‍ ഓടിപ്പോവുകയുമായിരുന്നെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗികളുമായി അടുത്തിടപഴകിയവരുടെ പട്ടികയില്‍ സെക്കന്ററി കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളയാളാണ് കാണാതായയാള്‍.

Post a Comment
0 Comments