
കാസര്‍കോട് (www.evisionnews.co): കൊറോണ വൈറസ് പുതുതായി പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളും അതീവ ജാഗ്രതയും തുടരുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ജില്ലയില്‍ 52പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.
ആസ്പത്രികളില്‍ ആരും നിരീക്ഷണത്തിലില്ല. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സ്വയം നിരീക്ഷണത്തിന് വിധേയമാകണം. വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവര്‍ ചുമ, തുമ്മല്‍, പനി എന്നീ രോഗ ലക്ഷ്ണങ്ങള്‍ കണ്ടാല്‍ ആസ്പത്രിയിലെത്തുന്നതിന് മുമ്പ് ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിനെ വിവരമറിയിക്കണം. കൊറോണ കണ്‍ട്രോള്‍ സെല്‍ നമ്പര്‍ 9946000493. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വകുപ്പുകളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതലുകളും ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും തുടരണം.
Post a Comment
0 Comments