കാസര്‍കോട് (www.evisionnews.co): ഭെല്‍ ഇഎംഎല്ലിന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ സത്യഗ്രഹം നാളെ രാവിലെ പത്തിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ ആരംഭിക്കും. 15മാസമായി ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ നടത്തിവരുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ കൂടിയാണ് എംഎല്‍എയുടെ ഏകദിന സത്യഗ്രഹം. രാവിലെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പ്രസംഗിക്കും.
വ്യവസായ പിന്നോക്ക ജില്ലയായ കാസര്‍കോട്ടെ പ്രമുഖ തൊഴില്‍ശാലയെ സംരക്ഷിക്കാനുള്ള സമരത്തിന് ജില്ലയിലെ വിവിധ തൊഴിലാളി സംഘടനകളുടെ കീഴില്‍ തൊഴിലാളികള്‍ അഭിവാദ്യമര്‍പ്പിക്കും.
Post a Comment
0 Comments