കാസര്‍കോട് (www.evisionnews.co): വിമുക്ത ഭടന് വെട്ടേറ്റ് ഗുരുതരം. പെരിയ കനിയാംകുണ്ടിലെ പീതാംബരന്‍ നായര്‍ (48)ക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ നാലക്രയില്‍ വെച്ചാണ് സംഭവം. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെത്തിയ തന്നെ സമീപവാസികളായ എച്ച് കണ്ണന്‍, മക്കളായ അനീഷ്, ബിനീഷ് എന്നിവര്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് പീതാംബരന്‍ പൊലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പീതാംബരന്റെ സ്ഥലത്തുകൂടി കണ്ണന്റെ വീട്ടിലേക്കുള്ള വഴിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
Post a Comment
0 Comments