Type Here to Get Search Results !

Bottom Ad

പൂട്ടിയിട്ട വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ മദ്യം അകത്താക്കി സ്ഥലംവിട്ടു


കാഞ്ഞങ്ങാട്: (www.evisionnews.co) പൂട്ടിയിട്ട വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ മദ്യം കുടിച്ച് സ്ഥലംവിട്ടു. മുത്തപ്പനാര്‍ക്കാവ് ബസ് സ്റ്റോപ്പിന് പടിഞ്ഞാറുവശത്തെ റിട്ട: മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരന്‍ കുഞ്ഞികൃഷ്ണന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്. വീട്ടുകാര്‍ തിങ്കളാഴ്ച വീട് പൂട്ടി പോയതായിരുന്നു. ഇന്നലെ ഉച്ചയോടെ തിരിച്ചുവന്നപ്പോഴാണ് വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. 

വീട്ടിനകത്ത് അലമാരയും മേശയും മറ്റും കുത്തിപൊളിച്ച് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടിരുന്നു. എന്നാല്‍ ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം. അലമാരയിലുണ്ടായിരുന്ന ഒരു കുപ്പി മദ്യം അകത്താക്കി കള്ളന്‍ സ്ഥലം വിടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വീടും പരിസരവും പരിശോധന നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad