
ഡല്‍ഹി(www.evisionnews.co) സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് വിലക്ക് ഏര്‍പ്പെടുത്തിയ മീഡിയ വണ്‍ സംപ്രേഷണം പുനരാരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് നേരത്തേ എടുത്തു മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഏഷ്യാനെറ്റിന് സംപ്രേഷണം പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്.
വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വർഗീയ കലാപം പക്ഷപാതപരമായി റിപ്പോർട്ടുചെയ്തെന്നാരോപിച്ചാണ് മീഡിയവൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിക്കൂർ കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് 7.30 മുതൽ ഞായറാഴ്ച രാത്രി 7.30 വരെയാണ് വിലക്ക്. ചാനലിലും സമൂഹമാധ്യമവേദികളിലും പൂർണമായും സംപ്രേഷണം തടഞ്ഞു. വംശീയാതിക്രമവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ടുചെയ്തതിൽ മാർഗനിർദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയമാണ് നടപടിയെടുത്തത്.
28ന് മന്ത്രാലയം ഇരുചാനലുകളോടും വിശദീകരണം ചോദിച്ചിരുന്നു. മാനേജുമൻെറ് നൽകിയ വിശദീകരണം തൃപ്തികരമല്ല എന്നുചൂണ്ടിക്കാട്ടിയാണ് നടപടി. വംശീയാതിക്രമം റിപ്പോർട്ടുചെയ്ത മീഡിയ വൺ, ഡൽഹി പാെലീസിനെയും ആർ.എസ്.എസിനെയും വിമർശിച്ചതായി മന്ത്രാലയത്തിൻെറ നോട്ടീസിൽ കുറ്റപ്പെടുത്തി. ഫെബ്രുവരി 25ന് സംപ്രേഷണം ചെയ്ത റിപ്പോർട്ടാണ് നടപടിക്കാധാരമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന സ്ഥലത്തെ ഒരു കെട്ടിടത്തിനു മുകളിൽനിന്നുണ്ടായ വെടിവെപ്പിൽ സമരക്കാർക്ക് പരിക്കേറ്റെന്നും അക്രമം നടക്കുമ്പാേൾ പൊലീസ് കാഴ്ചക്കാരായിനിന്നുവെന്നും ആക്രമികൾ നിരവധി കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കിയെന്നുമായിരുന്നു റിപ്പോർട്ട്. ഇതെല്ലാം ഏകപക്ഷീയമാണെന്ന് നോട്ടീസിൽ പറയുന്നു.
Post a Comment
0 Comments