Type Here to Get Search Results !

Bottom Ad

കോഴിക്കോട് ശാഹിന്‍ ബാഗ് സ്‌ക്വയറിലേക്ക് കാല്‍നടയായി എംഎസ്എഫ് നേതാവ് ഹമീദ് സിഐ


കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന ശാഹിന്‍ ബാഗ് സ്‌ക്വയര്‍ സമരവേദിയിലേക്ക് എംഎസ്എഫ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയംഗം സിഐ ഹമീദ് 185 കിലോമീറ്റര്‍ കാല്‍നടയായി യാത്ര തുടര്‍ന്നു. മാലിക് ദീനാറില്‍ നാന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള ഇന്ത്യന്‍ പതാക കൈമാറി. 

മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുറഹ്മാന്‍ രാജ്യ രക്ഷ മുദ്ര ഉല്‍ഘാടനം ചെയ്തു. യത്രക്കിടയില്‍ ഹമീദിന്റ വസ്ത്രത്തില്‍ രാജ്യരക്ഷ മദ്ര എന്ന പേരില്‍ ജനങ്ങളുടെ ഒപ്പ് ശേഖരിക്കും. മുനീര്‍ ഹാജി, മുഹമ്മദ് കുഞ്ഞി ചായിന്റടി,എ.എം കടവത്ത്,അഷ്‌റഫ് എടനീര്‍, ബീഫാത്തിമ ഇബ്രാഹിം, എം.എ നജീബ്, സഹീര്‍ ആസിഫ്, ഹാഷിം ബംബ്രാണി, അനസ് എതിര്‍ത്തോട്, ആബിദ് ആറങ്ങാടി,ജലീല്‍ അണങ്കൂര്‍, അജ്മല്‍ തളങ്കര, അഷ്ഫാഖ് തുരുത്തി, ഫിറോസ് അടുക്കത്ത് ബയല്‍, അസ്ഹര്‍ എതിര്‍ത്തോട്, റഫീഖ് വിദ്യാനഗര്‍, സവാദ് മൊഗര്‍, ഷാനവാസ് മാര്‍പ്പനടുക്ക, ഹബീബ് തുരുത്തി, ഇബ്രാഹിം ഖാസിയാറകം, ഖലീല്‍ അബൂബക്കര്‍, മുര്‍ഷിദ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിന്റെ മകനാണ് ഹമീദ്.

Post a Comment

0 Comments

Top Post Ad

Below Post Ad